Thursday, November 29, 2007

സുനില് കുമാര് എം.എസ്

കുപ്പായം

അലക്കിനിടെ തെറിച്ചു
വെളളത്തില്‍ വീണ
കുപ്പായത്തിലെയവസാന ബട്ടണ്‍
പിഴിഞ്ഞ് കുടഞ്ഞ്
നിവര്‍ത്തിയപ്പോള്‍-
ഭൂപടം പോലെയുളള
കുപ്പായക്കീറിലൂടെക്കണ്ടത്
അക്കരെക്കടവില്‍
കുളിക്കുന്ന പെണ്ണുങ്ങളെ

അമ്മ വാക്കു തന്നിട്ടുണ്ട്
ഞായറാഴ്ച വരുന്ന
തുണിക്കാരന്റെ കയ്യിലെ
പുതിയ കുപ്പായം

ബട്ടണുകള്‍ വേണ്ടാത്ത പുത്തന്‍
വെയില്‍ക്കുപ്പായമണിണിഞ്ഞ്
കാത്തിരിപ്പാണു ഞാന്‍
ഞായറാഴ്ചയും നോക്കി ഞാന്‍…

1 comment:

ദിനേശന്‍ വരിക്കോളി said...

''ബട്ടണുകള്‍ വേണ്ടാത്ത പുത്തന്‍
വെയില്‍ക്കുപ്പായമണിണിഞ്ഞ്
കാത്തിരിപ്പാണു ഞാന്‍
ഞായറാഴ്ചയും നോക്കി ഞാന്‍… ''

പ്രതീക്ഷ അകലങ്ങളിലെവെടെയോ
ആരോ കത്തിച്ചുവെച്ചൊരു വിളക്കാണ്
നക്ഷത്രംപോലൊന്ന് ...തൊടാന്‍ പറ്റില്ല
രാത്രിയില്‍ പ്രത്യക്ഷ്യപ്പെട്ട്
പകലിലില്ലാതാവുന്ന ഒരു വര്‍ണ്ണകാഴ്ച്ച.
ജീവിതം.
സസ്നേഹം.